വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്


രാവിലെ എഴുന്നേറ്റ് ഉടൻ ദിവസവും ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്.

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു.

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കുടൽ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇത് ദഹനനാളത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷൻ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കഴിയും.

പതിവായി വെള്ളം കുടിക്കാത്തതാണ് തലവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. നിർജ്ജലീകരണം തലവേദനയിലേക്ക് നയിക്കുന്നു. വെള്ളം കുടിക്കുന്നത് തലവേദന തടയുക മാത്രമല്ല, ദുർഗന്ധവും മറ്റ് ദന്ത പ്രശ്നങ്ങളും തടയുകയും ചെയ്യുന്നു.

മെറ്റബോളിസം മെച്ചപ്പെടുത്താനും വെറുംവയറിൽ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കൂടുതൽ കലോറി എരിച്ചു കളയാനും നല്ലതാണ്. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ ഈ ശീലവും ഉൾപ്പെടുത്തുന്നത് നല്ലതാണ്. അതിരാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

ചർമസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരു​ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്. ചർമത്തിൽ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നതിനു പിന്നിൽ നിർജലീകരണവും ഒരു കാരണമാണ്.

മുടികൊഴിച്ചിലും ആരോ​ഗ്യകരമല്ലാത്ത മുടിയുടെ വളർച്ചയുമൊക്കെ പലരും നേരിടുന്ന പ്രശ്നങ്ങളാണ്. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കിൽ മുടിയുടെ ആരോ​ഗ്യവും തകരാറിലാകും. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മുടിക്ക് ഏറെ ​ഗുണം ചെയ്യും. വേണ്ടത്ര വെള്ളം കിട്ടാത്ത പക്ഷമാണ് മുടിയുടെ വേരുകൾ വരണ്ടുംപൊട്ടിയും പോകുന്നത്.

നിർജ്ജലീകരണം നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിൽ ഒന്നാണ് ചർമ്മ പ്രശ്നം. നിർജ്ജലീകരണം അകാലത്തിൽ ചുളിവുകൾ ഉണ്ടാക്കുകയും ചർമ്മത്തെ സുഷിരമാക്കുകയും ചെയ്യുന്നു. ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നത് രക്തയോട്ടം നിയന്ത്രിക്കുകയും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു.

Comments

Popular posts from this blog

കുട്ടികളിലെ പ്രമേഹം; കരുതൽ വേണം

കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍

പ്രമേഹവും സ്ട്രെസും തമ്മിൽ ബന്ധമുണ്ടോ?