Posts

പ്രമേഹം നിയന്ത്രിക്കാൻ ഒരു അപൂർവ്വ കോഫി

Image
നൂറ്റാണ്ടുകളായി ചിന്തയുടെയും ഓർമ്മയുടെയും പര്യായമാണ് കാപ്പി. കാപ്പിയുടെ സ്വാധീനത്തിൽ, മനുഷ്യൻ കൂടുതൽ കൂടുതൽ സ്വപ്നക്കാരനും ചിന്തകനുമായിത്തീരുന്നു. അവൻ കാപ്പി കുടിക്കുമ്പോൾ, ഓർമ്മകളുടെ ഒരു കുലുക്കം അവന്റെ മനസ്സിലൂടെ മിന്നിമറയുന്നു, അത് ഊർജ്ജത്തിന്റെ കുതിപ്പിന് കാരണമായി. നിങ്ങളുടെ മനസ്സിന് ഉന്മേഷം നൽകുകയും ചിന്താ പ്രക്രിയയെ ജ്വലിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ, പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു അത്ഭുതകരമായ ആരോഗ്യ പാനീയമായി കാപ്പി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിശയകരമെന്നു പറയട്ടെ, പെട്രോളിയം ഉൽപന്നങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ദ്രാവക ചരക്കാണ് കാപ്പി. ഒരു വശത്ത്, സാമ്പത്തിക മത്സരം തുടരുന്നു, മറുവശത്ത്, വസ്തുവിനെക്കുറിച്ചുള്ള പഠനവും സ്വാഭാവികമായി നടക്കുന്നു. ദിവസവും കാപ്പി കുടിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത 11% കുറവാണെന്ന് അത്തരത്തിലുള്ള ഒരു പഠനം കണ്ടെത്തി (റഫറൻസ്: Healthline). ഇൻസുലിൻ കൂടുതൽ സ്ഥിരമായി ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് കാപ്പി ടൈപ്പ് 1 പ്രമേഹത്തെ ചെറുക്കുന്നു. പാൻക്രിയാസ് ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ വഴി പഞ്ചസാര ശരിയായി ഉപയോഗിക്ക...

കുട്ടികളിലെ പ്രമേഹം; കരുതൽ വേണം

Image
ടൈപ്പ് 1 പ്രമേഹം ഏതാനും മാസം മാത്രം പ്രായമുള്ള കുട്ടികളെ പോലും ബാധിക്കുന്നതായി കണ്ട് വരുന്നു. കുട്ടികളിലെ പ്രമേഹത്തെ 'ജുവനൈൽ ഡയബറ്റിസ്' എന്ന് വിളിക്കുന്നു. പ്രമേഹം ഇപ്പോള്‍ പ്രായഭേദമില്ലാതെ പിടിപെടാവുന്ന അസുഖമായി മാറിയിരിക്കുകയാണ്. കുട്ടികൾക്കിടയിൽ ടെെപ്പ് 1 പ്രമേഹം വർദ്ധിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ. ടൈപ്പ് 1 പ്രമേഹം ഏതാനും മാസം മാത്രം പ്രായമുള്ള കുട്ടികളെ പോലും ബാധിക്കുന്നതായി കണ്ട് വരുന്നു. കുട്ടികളിലെ പ്രമേഹത്തെ 'ജുവനൈൽ ഡയബറ്റിസ്' എന്ന് വിളിക്കുന്നു. കുട്ടികളിൽ ടൈപ്പ് 1 പ്രമേഹത്തിന്റെ വർദ്ധിച്ചുവരുന്ന സംഭവങ്ങളെക്കുറിച്ച് അവബോധമില്ലായ്മയാണ് പ്രധാന കാരണം. കുട്ടികള്‍ക്ക് അസുഖം പിടിപെട്ടാല്‍ അവരുടെ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, ക്ഷീണം അല്ലെങ്കില്‍ അലസത, വയറിളക്കം, ഭാരക്കുറവ്, വിശപ്പ് കൂടുതല്‍ എന്നിവ. മറ്റു രോഗത്തിനായി ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തുമ്പോഴാകാം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തുന്നത്. രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കുട്ടികള്‍...

പ്രമേഹവും സ്ട്രെസും തമ്മിൽ ബന്ധമുണ്ടോ?

Image
അനിയന്ത്രിതമായ സമ്മർദ്ദം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ശരീരഭാരം, ഉറക്കചക്രം എന്നിവയും മറ്റും ബാധിക്കും. പല പഠനങ്ങളും സമ്മർദ്ദവും പ്രമേഹവും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാട്ടിയിട്ടുണ്ട്. പ്രമേഹരോ​ഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കിൽ ചില ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം. പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണക്രമം ശീലമാക്കേണ്ടതും പ്രധാനമാണ്. പലരും സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വാധീനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ഒരേയൊരു ഘടകം ഭക്ഷണക്രമമല്ല. ജീവിതശൈലി, ഭക്ഷണരീതി, ഭക്ഷണത്തിന്റെ സമയം, മാനസികാരോഗ്യം എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നു. മതിയായ ശ്രദ്ധ ആവശ്യമുള്ള ഘടകങ്ങളിലൊന്നാണ് സമ്മർദ്ദം. പ്രമേഹവും സമ്മർദ്ദവും: എന്താണ് ബന്ധം? നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രമേഹനിയന്ത്രണം പ്രയാസകരമാക്കും. ' ...

പുരുഷന്മാരിലെ മുടി കൊഴിച്ചിൽ.. വില്ലനാര്?

Image
പഞ്ചസാര-ചേർത്ത പാനീയങ്ങൾ കഴിക്കുന്നതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ എല്ലാവർക്കും അറിയാം. എന്നിരുന്നാലും, ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം സൂചിപ്പിക്കുന്നത് – സോഡ/സോഫ്റ്റ് ഡ്രിങ്ക്സ്, പഞ്ചസാര ചേർത്ത ജ്യൂസ്, സ്പോർട്സ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള പാൽ, മധുരമുള്ള ചായ/കാപ്പി എന്നിവയുൾപ്പെടെയുള്ള ഈ പാനീയങ്ങളും പുരുഷന്മാരുടെ മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇത് പാറ്റേൺ മുടി കൊഴിച്ചിലിന് കാരണമാകുന്നു. ബീജിംഗിലെ സിംഗ്വാ സർവകലാശാലയിലെ ഗവേഷകർ ചൈനയിൽ നടത്തിയ പഠനത്തിൽ, 13-29 വയസ് പ്രായമുള്ളവരിലാണ് പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ (എസ്എസ്ബി) ഏറ്റവും കൂടുതൽ ഉപഭോഗം കാണപ്പെടുന്നത്. “ചേർക്കുന്ന പഞ്ചസാര പുരുഷന്മാരുടെ പാറ്റേൺ മുടി കൊഴിച്ചിലിനുള്ള അപകടസാധ്യത വർധിപ്പിക്കുന്നു,” ഗവേഷണം പ്രസ്താവിച്ചു. 2022 ജനുവരി മുതൽ ഏപ്രിൽ വരെ 18-45 വയസ്സിനിടയിലുള്ള 1,028ലധികം ചൈനീസ് പുരുഷന്മാരെ ഗവേഷകർ നിരീക്ഷിച്ചു. ഇവരുടെ ജീവിതശൈലി ശീലങ്ങളും മുടികൊഴിച്ചിലും താരതമ്യം ചെയ്തു. ഇവരിൽ, ഒരു പഞ്ചസാര പാനീയമെങ്കിലും കഴിക്കുന്ന ശീലമുള്ള 30 ശതമാനം പുരുഷന്മാരിലും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ സാധ...

World Heart Day 2023: ഹൃദയം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Image
സെപ്തംബർ 29- ലോക ഹൃദയദിനമാണ് ( World Heart Day 2023). മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. പലപ്പോഴും കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ധിക്കുന്നതും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍ കുറയുന്നതും രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കും.ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് ...

ചർമ്മത്തില്‍ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രമേഹമാകാൻ സാധ്യതയുണ്ട്

Image
പതിവായി മൂത്രമൊഴിക്കുന്നത്, അമിത വിശപ്പും ദാഹവും, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും തുടങ്ങിയ സാധാരണ ലക്ഷണങ്ങളെ കുറിച്ച് അറിവുണ്ടെങ്കിലും, പ്രമേഹം മൂലം ചർമ്മത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല. 'പ്രമേഹം' ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. കാരണം, ഏകദേശം 100 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും പ്രമേഹ സാധ്യതയുടെ ആദ്യ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമാകുന്നത്. പതിവായി മൂത്രമൊഴിക്കുന്നത്, അമിത വിശപ്പും ദാഹവും, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും തുടങ്ങിയ സാധാരണ ലക്ഷണങ്ങളെ കുറിച്ച് അറിവുണ്ടെങ്കിലും, പ്രമേഹം മൂലം ചർമ്മത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലം ചര്‍മ്മം വരണ്ടതാകാം. ചര്‍മ്മത്തില്‍ ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍‌ വരുന്നത് ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. കഴുത്ത്, കക്ഷം, ഞര...

കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍

Image
അടിവയര്‍ കുറയ്ക്കാനായി കഷ്ടപ്പെടുകയാണോ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ പരമാവധി രാതി ഒഴിവാക്കുന്നതാണ് നല്ലതാണ്. പലരും ഉച്ചയ്ക്ക് എന്നതുപോല രാത്രിയും ചോറ് കഴിക്കാറുണ്ട്. ഇതു വണ്ണം കൂടാന്‍ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്. രാത്രി ചോറിന് പകരം ഓട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓട്സ് സഹായിക്കും. രണ്ട്. ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. അരിയാഹാരത്തില്‍ ഫൈബര്‍, ഫാറ്റ്, കലോറി എന്നിവ കൂടുതലാണ്. അതിനാല്‍ ചോറിന് പകരം രണ്ടോ മൂന്നോ ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുന്നതാണ് വണ്ണം കുറ...